സന്ദര്‍ശകരുമായി എത്തിയ ബസിലേയ്ക്ക് കുതിച്ചുകയറി കടുവ, ശേഷം സംഭവിച്ചത്; വീഡിയോ കാണാം


 വന്യമൃഗങ്ങളെ അടുത്തറിയാനാുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് ജംഗിള്‍ സഫാരി പാര്‍ക്കുകള്‍. മൃഗശാലയിലെ കൂടുകളില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങളെ അവയുടെ വന്യത ഒട്ടും ചോര്‍ന്ന് പോകാതെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കാണാൻ ഇത്തരം യാത്രകള്‍ സഹായിക്കും.

വന്യമൃഗങ്ങളുമായി ഇടപഴകിയിട്ടുള്ള ഗൈഡിന്റ സാന്നിദ്ധ്യവും മറ്റ് സുരക്ഷാ സംവിധാനങ്ങളും മറ്റ് സവിശേഷതകളാണ്.

സഫാരി പാര്‍ക്കുകളിലെ യാത്രകളില്‍ അപൂര്‍വ്വമായി പുറത്തിറങ്ങുന്ന മൃഗങ്ങളെയും വന്യമൃഗങ്ങളുടെ ഇരതേടല്‍ അടക്കം കാണാൻ ചിലര്‍ക്ക് അവസരമൊരുങ്ങാറുണ്ട്. അത്തരത്തില്‍ ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോയ കുറച്ച്‌ യാത്രികര്‍ക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടൈഗര്‍ റിസര്‍വിലെ കടുവകള്‍ക്ക് ഇടയിലൂടെ സന്ദര്‍ശകരുമായി കടന്നുപോകുന്ന ബസാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് തന്നെ ഒരു കടുവ ബസിലെ യാത്രക്കാര്‍ക്ക് നേരെ കുതിക്കുന്നതായി കാണാം.

സന്ദര്‍ശകരടങ്ങുന്ന ബസില്‍ വലിഞ്ഞ് കയറാനും കടുവ ശ്രമിക്കുന്നുമുണ്ട്. ആവശ്യത്തിന് സുരക്ഷാ കവചമുള്ള വാഹനത്തിലാണ് സന്ദര്‍ശകരെങ്കിലും കടുവ അപ്രതീക്ഷിതമായി കുതിച്ചുകയറുന്നു എന്നതിനാല്‍ കാഴ്ചക്കാരെ തെല്ലൊന്ന് ഭയപ്പെടുത്താൻ വീഡിയോ ദൃശ്യത്തിന് കഴിഞ്ഞു. 

എത്ര സുരക്ഷയുണ്ടെങ്കിലും ഒന്നിനെയും കൂസാത്ത പ്രകൃതമുള്ള കടുവയെ അക്രമാസക്തനായി അടുത്തുകാണുമ്ബോള്‍ ആരായാലും ഭയന്നുപോകുമെന്നാണ് വീഡിയോ പങ്കുവെയ്ക്കുന്നവരുടെ അഭിപ്രായം

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.