Click to learn more 👇

ട്രാക്ക് മാറി, പാഞ്ഞുകയറി ആംബുലന്‍സ്, നേര്‍ക്കുനേര്‍ കൂട്ടിയിടി; ഗൃഹനാഥന്റെ ജീവനെടുത്ത അപകടദൃശ്യം പുറത്ത്


 എറവില്‍ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച്‌ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്.

വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ആംബുലൻസിന്റെ ട്രാക്കിലേക്ക് ഓട്ടോ ടാക്സി കയറുകയും പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചപ്പോള്‍ വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചുകയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയിലുള്ളവര്‍ പുറത്തേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്. ഓട്ടോ ടാക്സി ആംബുലൻസിന്റെ ട്രാക്കിലേക്ക് കയറിയത് പോക്കറ്റ് റോഡിലേക്ക് കയറാനാണോ എന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. കൃതമായ അപകടകാരണം പോലീസ് പരിശോധിച്ചുവരുകയാണ്. അപകടത്തില്‍പ്പെട്ട ഓട്ടോ ടാക്സിയും ആംബുലൻസും

അപകടത്തില്‍ ഓട്ടോ ടാക്സിയുടെ മുൻഭാഗം പുര്‍ണമായും തകര്‍ന്നിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സി, രോഗിയുമായി തൃശ്ശൂര്‍ ഭാഗത്തേക്കുപോയ ആംബുലൻസുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ഓട്ടോ ടാക്സി ഓടിച്ച ചളിങ്ങാട് സ്വദേശി ജിത്തു സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നരവയസുള്ള കുട്ടി, നീതുവിന്റെ അച്ഛൻ കണ്ണൻ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.