Click to learn more 👇

കെഎസ്‌ഇബി പേരില്‍ വ്യാജ കോള്‍, പിന്നാലെ ഫോണില്‍ ലിങ്കും; ക്ലിക്ക് ചെയ്ത മലപ്പുറത്തെ യുവാവിന് നഷ്ടമായത് വൻ തുക!


 മലപ്പുറം: കെ എസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും അയച്ചുകൊടുത്തതോടെ യുവാവിന് പണം നഷ്ടമായി.

വ്യാജ കോളില്‍ 19000 രൂപയാണ് യുവാവിന് നഷ്ടമായത്. കെ എസ് ഇ ബിയില്‍ നിന്നാണെന്ന് പറഞ്ഞ് ബില്‍ അടക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ചത്. കാരത്തൂര്‍ കാളിയാടൻ ഷാഹിൻ റഹ്‌മാന്റെ അക്കൗണ്ടില്‍ നിന്നാണ് 19,000 രൂപ നഷ്ടമായത്.

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച അജ്ഞാതൻ കെ എസ് ഇ ബിയില്‍ നിന്നാണെന്നും താൻ അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാര്‍ഡിലെ നമ്ബറും ഇതിനൊപ്പം ഒ ടി പിയും ഷാഹിൻ അയച്ച്‌ കൊടുത്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിൻ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇരിങ്ങാലക്കുട കോളേജില്‍ പഠിക്കുന്ന ഷാഹിൻ പഠനാവശ്യങ്ങള്‍ക്കായി എടുത്ത കേരള ഗ്രാമീണ്‍ ബാങ്ക് തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതാണ് സൂചന. ഷാഹിനെ വിളിച്ച അജ്ഞാത നമ്ബറില്‍ നിന്ന് സമാന കാര്യം പറഞ്ഞ് നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും മറ്റും യാതൊരു കാരണവശാലും ആര്‍ക്കും കൈമാറുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.