ശ്വസം അടക്കിപ്പിടിച്ചിരുന്നു കാണേണ്ട കാഴ്‌ച, അര്‍ജന്‍റീനയിലെ പ്യൂര്‍ട്ടോ മാഡ്രിനില്‍ ഒരു ചെറുവഞ്ചിയെ ചുറ്റി ഭീമൻ തിമിംഗലങ്ങള്‍ നീന്തിത്തുടിക്കുന്ന അപൂര്‍വ കാഴ്‌ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഒരു ചെറുതോണി. തീരത്ത് നിന്നും അധികം ദൂരത്തല്ലാതാണ് ഇരുവരും തുഴയുന്നത്. അതിനിടെ തോണിയുടെ പിന്നില്‍ ആദ്യത്തെ തിമിംഗലം പ്രത്യക്ഷപ്പെട്ടു.
തിമിംഗം തങ്ങളുടെ തോണിയുടെ തൊട്ടു പിന്നിലുണ്ടെന്ന് മനസിലായതോടെ തോണി തുഴഞ്ഞിരുന്നയാള്‍ തുഴച്ചില്‍ നിര്‍ത്തി തുഴ കയറ്റി വെച്ചു. കൂടെ ഉള്ള സ്ത്രീ സംസാരിക്കുന്നുണ്ടെങ്കിലും വിളറിവെളുത്ത മുഖത്തോടെ അദ്ദേഹം ദയനീയമായി ചിരിക്കുന്നുണ്ട്. തുടര്‍ന്ന് തിമിംഗലങ്ങള്‍ വഞ്ചിക്ക് ചുറ്റും നീന്തിത്തുടിച്ചു. ഒടുവില്‍ തിമിംഗലങ്ങള്‍ ഒന്നു അകന്നെന്ന് മനസിലായപ്പോള്‍ വഞ്ചി വേഗത്തില്‍ തുഴഞ്ഞ് കരയ്‌ക്കെത്താൻ അദ്ദേഹം ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. ഇങ്ങനൊരു മാന്ത്രിക നിമിഷം അനുഭവിക്കുമ്ബോള്‍ നിങ്ങള്‍ എന്തുചെയ്യുമെന്ന് ചോദിച്ച് കൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.