Click to learn more 👇

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു; ഇന്ന് ഹര്‍ത്താല്‍


 ആലപ്പുഴ :കായംകുളത്ത് അക്രമിസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ യുവാവ് നടുറോഡില്‍ വെട്ടേറ്റ് മരിച്ചു.പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിത്തറയില്‍ സന്തോഷിന്റെ മകൻ അമ്ബാടി (21) ആണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കൃഷ്ണപുരം സ്വദേശികളായ അമിതാഭ് ചന്ദ്രൻ, വിജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ചെവ്വാഴ്ച വൈകിട്ട് 5.30ഓടെ കാപ്പില്‍ കിഴക്ക് മാവിനാല്‍കുറ്റി ജംഗ്ഷനിലാണ് സംഭവം. സഹോദരൻ അര്‍ജുനും കൂട്ടുകാര്‍ക്കൊപ്പവും എത്തിയ അമ്ബാടിയെ ബൈക്കുകളിലായെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അമ്ബാടിയെ കൂടെയുണ്ടായിരുന്നവര്‍ ഉടൻ തന്നെ ഓട്ടോറിക്ഷയില്‍ കയറ്റി കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും ഇരുമ്ബ് പൈപ്പുകളും ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കണ്ടെത്തി.

രണ്ടു ദിവസം മുമ്ബും ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നുണ്ടായ സംഘട്ടത്തിനിടയില്‍ വടിവാള്‍ ചുഴറ്റുന്ന രംഗം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട അമ്ബാടി. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ആറ് മാസം മുമ്ബ് കണ്ടല്ലൂരില്‍ നടന്ന ക്ഷേത്രോത്സവത്തിനിടയിലും അമ്ബാടിക്ക് കുത്തേറ്റിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.