Click to learn more 👇

ഇന്റർനെറ്റിലെ അതിമനോഹരമായ കാഴ്ച മഴയില്‍ ഒരേയിടത്ത് അഭയം തേടി മാനും മനുഷ്യരും; വീഡിയോ കാണാം


 പണ്ട്‌ കാലത്തൊക്കെ മനുഷ്യനും മൃഗങ്ങളും ഏറെക്കുറെ ഒരു സ്ഥലം പങ്കിട്ടാണ് കഴിഞ്ഞത് എന്ന് നമുക്ക് അറിയാം. എന്നാല്‍, കാലം ചെല്ലുന്തോറും പുരോഗമനവും വികസനവുമൊക്കെ വരുന്തോറും അത് മാറി.

നാഗരികത വന്നതോടെ മനുഷ്യൻ അവന്റെ വാസസ്ഥലം രൂപീകരിക്കാനും വികസിപ്പിക്കാനും ഒക്കെ തുടങ്ങി. എന്നിരുന്നാലും പലപ്പോഴും ജീവിവര്‍ഗം എന്ന നിലയില്‍ മനുഷ്യനും മൃഗങ്ങളും ഒത്തൊരുമിച്ച്‌ പോകുന്ന അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

പ്രസ്തുത വീഡിയോയില്‍ മഴയില്‍ ഒരേ സ്ഥലത്ത് അഭയം തേടിയിരിക്കുന്ന മാനുകളെയും മനുഷ്യരെയുമാണ് കാണുന്നത്. ജപ്പാനില്‍ നിന്നുമുള്ളതാണ് വീഡിയോ. നിമിഷങ്ങള്‍ക്കകം തന്നെ മനോഹരമായ വീഡിയോ വൈറലായി മാറി.

Tansu Yegen ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്. ജാപ്പനീസ് നഗരമായ നാരയില്‍ ഒരു പെരുമഴയില്‍ കണ്ട കാഴ്ചയാണ് ഇത് എന്ന് അടിക്കുറിപ്പില്‍ സൂചിപ്പിക്കുന്നും ഉണ്ട്. വീഡിയോയില്‍ ആദ്യം കാണുന്നത് മഴ പെയ്ത് വീഴുന്ന നിരത്തുകളാണ്. പിന്നാലെ ക്യാമറ ഒരു കടവരാന്ത പോലെയുള്ള സ്ഥലത്തേക്ക് ചലിക്കുന്നു. അവിടെ ആളുകളും നിരവധി മാനുകളും മഴയത്ത് നിന്നും അഭയം തേടിയിരിക്കുന്നത് കാണാം.

അതോടൊപ്പം തന്നെ നിരവധിപ്പേര്‍ മാനുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതും അതേ വീഡിയോയില്‍ കാണാം. കാണുമ്ബോള്‍ തന്നെ അതിമനോഹരം എന്ന് തോന്നുന്നതാണ് വീഡിയോ.

വളരെ പെട്ടെന്ന് തന്നെ വീഡിയോ നെറ്റിസണ്‍സിനെ ആകര്‍ഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അനേകം പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും നിരവധി കമന്റുകള്‍ നല്‍കിയതും. മിക്കവരും ഇത് അതിമനോഹരമായ കാഴ്ച തന്നെ എന്നാണ് കുറിച്ചിരിക്കുന്നത്.

വീഡിയോ കാണാം:

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.