ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാൻസ്ഫോമര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് ദാരുണാന്ത്യം. 4 പോലീസുകാരടക്കമാണ് മരിച്ചത്.
അളകനന്ദ നദിയുടെ തീരത്താണ് അപകടം നടന്നത്. നമാമി ഗംഗെ പദ്ധതി പ്രദേശത്ത് ജോലി ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് ഹോം ഗാര്‍ഡും ഒരു പോലീസ് സബ് ഇൻസ്പെക്ടറും അടക്കം 15 പേരാണ് മരിച്ചത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്', ഉത്തരാഖണ്ഡ് എഡിജിപി പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉത്തരവിട്ടു.