തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നുപോയ ദിവസത്തില്‍ നടന്‍ വിനായകന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങളണ് ഉണ്ടാക്കിയത്.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച വിനായകനെതിരെ കഴിഞ്ഞ ദിവസം എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു.
തീര്‍ത്തും ലജ്ജാകരമായ ഒരു പരാമര്‍ശമാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ഒരാളുടെ നിലവാരം മനസ്സിലാകുന്നത് അയാളുടെ ഇത്തരം പ്രവര്‍ത്തിയിലൂടെയാണെന്നും ഗണേഷ് പറഞ്ഞു. മദ്യപിച്ചും ലഹരി മരുന്ന് ഉപയോഗിച്ചും ഇത്തരം വൃത്തികേടുകള്‍ പറയുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഗണേഷ് പറഞ്ഞു.
ഇങ്ങനെ പറയുന്നവരെ വേറുതെ വിടരുതെന്നും കൈകാര്യം ചെയ്യണമെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണം ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളും സൂചിപ്പിക്കുന്ന ഒരു കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഇപ്പോഴും വിനായകൻ യാതൊരു കൂസലുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ തവണ ഗണേഷിന് എതിരെയായുള്ള ഒരാളുടെ പോസ്റ്റാണ് വിനായകൻ പങ്കുവച്ചത്. " അച്ഛൻ കള്ളനാണെന്ന് പറയുന്നതിനെക്കാള്‍ അന്തസ്സുണ്ട് അച്ഛൻ ചത്തുവെന്ന് പറയുന്നതില്‍.
പിന്നെ ശിക്ഷിക്കപ്പെടാതെ പോയ ഒരു ബലാല്‍സംഘ കേസും അപ്പന്റെ അക്കൗണ്ടിലുണ്ട് കേട്ടോ മാടമ്ബി ഗണേശാ.. ഗണേഷിന് ചുറ്റും മൈക്കും ക്യാമറയും കാണുമ്ബോള്‍ താൻ ശിവാജി ആണെന്ന് ഗണേശന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല. അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തൊണ്ടി പുറത്ത് ഇടും..", വിനോദ് അഴികേരി എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വിനായകൻ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു.
ഇതിന് താഴെ വിനായകനെ അനുകൂലിച്ച് ചില കമന്റുകള്‍ വന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയെ പറഞ്ഞതിനെതിരെയായുള്ള പ്രതികരണങ്ങളാണ് കൂടുതലും വന്നിട്ടുളളത്. പതിവ് പോലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിതപ്പുമോ വിനായകനെന്ന് കണ്ടറിയാം!
വിനായകൻ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത പോസ്റ്റ്