ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ടാക്സിഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.

കമ്മസാന്ദ്ര സ്വദേശി അവിനാശാണ് (26) അറസ്റ്റിലായത്. കഴിഞ്ഞദിവസം ഇലക്‌ട്രോണിക്സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

രാത്രി ഏഴരയോടെ നഴ്സായ യുവതി ഹെല്‍ത്ത് സെന്ററില്‍നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്ബോള്‍ ടാക്സിഡ്രൈവര്‍ അടുത്തുവന്ന് നിര്‍ത്തി വീട്ടില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനംചെയ്തു. ഇത് നിരസിച്ച യുവതി മുന്നോട്ടുനടന്നപ്പോള്‍ യുവാവ് കാറില്‍ നിന്നിറങ്ങി യുവതിയുടെ പിന്നാലെ നടന്നുവന്ന് ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യുവതി സഹപ്രവര്‍ത്തകരെ വിളിച്ചറിയിച്ചശേഷം ഇലക്‌ട്രോണിക്സിറ്റി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.