ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവ് എക്സെെസ് പിടിയില്‍.
ആലപ്പുഴ- ധര്‍ബാദ് എക്‌സ്‌പ്രസില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതെന്നാണ് വിവരം.
മാരിലെെറ്റിന്റെ ബിസ്ക്കറ്റിന്റെ പായ്ക്കറ്റില്‍ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റിന്റെ പായ്ക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നതെന്ന് എക്സെെസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.