Click to learn more 👇

ജയിലറിലെ താരങ്ങളുടെ പ്രതിഫലം ഞെട്ടിക്കുന്നത് ! വിവരങ്ങൾ പുറത്ത് ; രജനി പ്രതിഫലം കുറച്ചു, മോഹൻലാൽ കൂട്ടി?


 ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലറി’ന്റെ ട്രെയിലറിൽ രജനിയുടെ വൺമാൻ ഷോയാണ് കാണാൻ കഴിയുക.

അണ്ണാത്തെ-ക്ക് ശേഷം സൂപ്പർ സ്റ്റാറിന്റെയും ബീസ്റ്റിന് ശേഷം സംവിധായകന്റെയും തിരിച്ചുവരവായിരിക്കും ജയിലർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജയിലറിൽ താരങ്ങൾ വാങ്ങിയ പ്രതിഫല വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്​. രജനികാന്തിനൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളും ജയിലർ കാത്തിരിക്കാൻ കാരണമാണ്​. ചിത്രത്തിലെ നായകന്​ അടക്കം വിവിധ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വാര്‍ത്ത വിവിധ തമിഴ് സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

മുന്‍ ചിത്രങ്ങളില്‍ 100 കോടിക്ക് മുകളില്‍ ചിത്രത്തിന് പ്രതിഫലം വാങ്ങിയിരുന്ന രജനികാന്ത് ഈ ചിത്രത്തിനായി തന്‍റെ ശമ്പളം കുറച്ചുവെന്നാണ് തമിഴകത്തെ പ്രധാന വാര്‍ത്ത 90 കോടിവരെയാണ് രജനിയുടെ ശമ്പളം എന്നാണ് വിവരം. എന്നാല്‍ 70 കോടി മാത്രമാണ് രജനി ഇതുവരെ വാങ്ങിയതെന്നും ബാക്കി ചിത്രത്തിന്‍റെ വിജയ പരാജയത്തെ ബന്ധപ്പെട്ട് ആയിരിക്കും എന്നും വാര്‍ത്തയുണ്ട്.

മോഹന്‍ലാലിന് 'ജയിലർ' ചിത്രത്തിലെ സുപ്രധാനമായ കാമിയോ റോളിന് ഏകദേശം 8 കോടി രൂപ വരെ പ്രതിഫലമായി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിൽ വാങ്ങുന്നതിൽനിന്ന്​ അൽപ്പം മുകളിലാണ്​ ലാലേട്ടൻ ജയിലറിൽ വാങ്ങിയതെന്നാണ്​ സൂചന. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിന് 4 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്ന തമന്നയ്ക്ക് 3 കോടിയും, സഹതാരമായ രമ്യ കൃഷ്ണന് 80 ലക്ഷവുമാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. പ്രധാന വില്ലന്‍ റോളില്‍ എത്തുന്ന ജാക്കി ഷ്രോഫിന് 4 കോടി രൂപയാണ് പ്രതിഫലം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ കോമഡി വേഷത്തില്‍ എത്തുന്ന യോഗി ബാബുവിന് ഒരു കോടി രൂപ പ്രതിഫലം നല്‍കുന്നുണ്ടെന്നും റിപ്പോര്‍‌ട്ടുകള്‍ പറയുന്നു. 

‘ടൈഗർ മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രമായാണ് രജനി സിനിമയിൽ എത്തുന്നത്​. മലയാളി താരം വിനായകനും വില്ലൻ വേഷത്തിലുണ്ട്​. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ​പ്രധാന ആകർഷണം. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.