കൊട്ടാരക്കര : ഓണ വില്പനയ്ക്ക് കരുതിവച്ച നൂറു കുപ്പി മദ്യവുമായി വില്പനക്കാരൻ പിടിയില്‍. മേലില പൂര്‍ണിമ നിവാസില്‍ ജനാര്‍ദ്ദന കുറുപ്പിനെയാണ്(72) കൊട്ടാരക്കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വീടിന് പുറകുവശത്തായി ചാക്കുകളിലാക്കിയാണ് 500 മില്ലിയുടെ കുപ്പികളില്‍ മദ്യം സൂക്ഷിച്ചിരുന്നത്. മുൻ അബ്കാരി കേസുകളിലെ പ്രതിയാണ് ജനാര്‍ദ്ദന കുറുപ്പ്.
എക്‌സൈസ് സി.ഐ സി.ശ്യാംകുമാര്‍, ഇൻസ്‌പെക്ടര്‍ കെ.ആര്‍.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്. മേഖലയില്‍ മദ്യം, മയക്കുമരുന്ന്,പാൻ മസാല തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ 04742452639, 9400069446,9400069447 എന്നീ നമ്ബറുകളില്‍ അറിയിക്കാം. ജില്ലാതല ടോള്‍ഫ്രീ നമ്ബര്‍ ആയ155358 പരാതികള്‍ അറിയിക്കാം