തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയെ (16) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ളസ് ടു വിദ്യാര്‍ത്ഥിനിായിരുന്നു.
ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ 1056, 0471 2552056)