Click to learn more 👇

യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി


 


പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് ഷാജി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയില്‍ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. ഈ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ദമ്ബതികള്‍ക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് കാങ്കോല്‍ ബമ്മാരടി കോളനിയില്‍ കൃത്യം നടന്നത്. നിര്‍മാണത്തൊഴിലാളിയായ ഷാജി ഭാര്യ പ്രസന്നയെ വീടിനകത്തുവച്ചാണ് വെട്ടിക്കൊന്നത്. പ്രസന്നയുടെ നിലവിളി കേട്ട് അയല്‍വാസികളായ സ്ത്രീകള്‍ ഓടിയെത്തി. ചോരയില്‍ കുളിച്ച നിലയിലാണ് ഇവര്‍ പ്രസന്നയെ കണ്ടെത്തിയത്. ഷാജി അതിന് മുമ്ബ് തന്നെ ബൈക്കില്‍ പുറത്തേക്ക് പോയിരുന്നു. നേരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.

രണ്ട് വര്‍ഷത്തോളമായി അകന്നു കഴിയുകയായിരുന്നു പ്രസന്നയും ഷാജിയും. മൂന്ന് കുട്ടികളുമായി തയ്യില്‍ വളപ്പിലെ സ്വന്തം വീട്ടിലായിരുന്നു പ്രസന്ന. കാങ്കോലില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉച്ചയോടെ ഷാജിയുടെ വീട്ടിലെത്തിയത്. അപ്പോഴായിരുന്നു കൊലപാതകം നടന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.