Click to learn more 👇

ഡോക്ടറെ വടിവാള്‍ കാട്ടി‌ കവര്‍ച്ച; യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍


 


ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസിന്റെ പിടിയില്‍.

എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ. മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി. ഷിജിന്‍ ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. ഡോക്ടറുടെ റൂം മനസിലാക്കിയശേഷം പുലര്‍ച്ചെ ആയുധവുമായെത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു മോഷണം നടത്തിയതെന്നും പോലീസ് അറിയിച്ചു. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.