Click to learn more 👇

യന്ത്ര ഊഞ്ഞാലിനുള്ളില്‍ മുടി കുരുങ്ങി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ മിക്കതും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വ്വം തന്നെ തയ്യാറാക്കുന്നവയായിരിക്കും.

എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്നവയും ആയിരിക്കും.

അപകടങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, ആളുകള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍, സര്‍പ്രൈസ്, അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്നങ്ങള്‍, ആക്രമണം എന്നിങ്ങനെ പലതുമാകാം ഇത്തരത്തില്‍ വൈറലാകാറുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്.

ഇപ്പോഴിതാ ഇതുപോലെ ഒരു അപകടത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അത്ര സാധാരണമായി നാം കാണാറോ, കേള്‍ക്കാറോ ഇല്ലാത്ത വിധത്തിലുള്ളൊരു അപകടമാണ് വീഡിയോയില്‍ കാണുന്നത്.

ഗുജറാത്തിലെ ഒരു പ്രദര്‍ശനമേള നടക്കുന്ന മൈതാനമാണ് സ്ഥലം. ഇവിടെ വിനോദത്തിനായി സ്ഥാപിച്ചിരിക്കുന്ന പലവിധ റൈഡുകളും കളികളുമെല്ലാമുണ്ട്. ഇതിനിടെ ഒരു യന്ത്ര ഊ‍ഞ്ഞാലില്‍ കയറിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഊഞ്ഞാലില്‍ കുരുങ്ങുകയായിരുന്നു.

ഊഞ്ഞാലിന്‍റെ പാമരങ്ങളിലൊന്നില്‍ മുടി കുരുങ്ങിപ്പോവുകയായിരുന്നു. ഇതോടെ ഊഞ്ഞാല്‍ നിര്‍ത്തിവച്ച്‌ ആളുകള്‍ ഇതിലേക്ക് കയറിച്ചെന്ന് കുരുങ്ങിയ മുടി മാറ്റി, പെണ്‍കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ തല ഇതില്‍ നിന്ന് വേര്‍പെടുത്തിയെടുക്കാൻ ശ്രമിക്കുന്നത്. ഭാഗ്യവശാല്‍ പെണ്‍കുട്ടിയുടെ ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ല.

ഇവര്‍ കത്തിയോ മറ്റോ ഉപയോഗിച്ച്‌ മുടി മുറിക്കുന്നത് വീഡിയോയില്‍ കാണാം. താഴെ അപകടം കണ്ട് ഞെട്ടിയ നിലയില്‍ നിറയെ ആളുകള്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. ദശലക്ഷക്കണക്കിന് പേരാണ് അല്‍പം ഭയപ്പെടുത്തുന്ന ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.