Click to learn more 👇

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌ 14 കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


 


ൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌ 14 കാരന് ദാരുണാന്ത്യം. റെയില്‍വേ ട്രാക്കിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 14 കാരനായ ഫര്‍മാനാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് സമീപം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ എക്സ്പ്രസ്സ് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ദൃശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.