Click to learn more 👇

പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ അഭിഭാഷകനെതിരെ ബലാത്സംഗത്തിന് കേസ്


 


ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.

അഭിഭാഷകനായ പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതി ആലുവ റൂറല്‍ എസ്പിയ്‌ക്ക് നേരിട്ട് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

2018 ഉണ്ടായ കേസില്‍ നിയമ സഹായത്തിന് വേണ്ടിയാണ് പിജി മനുവിനെ സമീപിച്ചത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു യുവതി അഭിഭാഷകനെ സമീപിച്ചത്. കേസില്‍ പരമാവതി നിയമ സഹായം നല്‍കാമെന്ന് പറഞ്ഞ് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

2023 ഒക്ടോബര്‍ 10 നാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.