Click to learn more 👇

അഭിനയത്തിനും പ്രമോഷനും ഉള്‍പ്പടെയുള്ള തുക മുന്‍കൂറായി വാങ്ങി, എന്നാല്‍, ഇപ്പോള്‍ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ല; ബിജു കുട്ടനെതിരെ ആരോപണവുമായി സംവിധായകന്‍ ഹുസൈന്‍ അറോണി


 

നടൻ ബിജു കുട്ടൻ പ്രമോഷൻ പരിപാടികളില്‍ സഹകരിക്കുന്നില്ല എന്ന ആരോപണവുമായി സംവിധായകൻ ഹുസൈൻ അറോണി. കള്ളന്മാരുടെ വീട് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം.

അഭിനയത്തിനും പ്രമോഷനും ഉള്‍പ്പടെയുള്ള തുക മുൻകൂറായി വാങ്ങിയിട്ടും സഹകരിക്കുന്നില്ല എന്നാണ് ആരോപണം. 

സിനിമയിലെ അറ്റവും വലിയ കഥാപാത്രമാണ് ബിജു കുട്ടന്റേത് എന്നാല്‍ പലപ്രാവശ്യം പ്രമോഷന് വിളിച്ചിട്ടും സഹകരിക്കുന്നില്ല എന്നാണ് ഹുസൈൻ പറയുന്നത്. 'ബിജു കുട്ടൻ മുഴുനീള വേഷമാണ് ഈ സിനിമയില്‍ ചെയ്യുന്നത്. ആറു നായകന്മാരില്‍ പ്രാധാന്യമുള്ള വേഷമാണ്. ഇവര്‍ക്കു കൊടുക്കാത്തതില്‍ കൂടുതല്‍ അദ്ദേഹത്തെ ബൂസ്റ്റ് ചെയ്തു. പക്ഷേ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല. ഇനി അത് മനസ്സിലാകണമെങ്കില്‍ അദ്ദേഹം എന്റെ ഈ വാക്കുകള്‍ കേള്‍ക്കണം. അല്ലെങ്കില്‍ ഈ സിനിമ കാണണം. സിനിമ കാണാൻ വിളിച്ചിട്ടു പോലും വന്നില്ല.'- സംവിധായകൻ കൂട്ടിച്ചേര്‍ത്തു.

'ലൊക്കേഷൻ മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. ഷൂട്ട് തീരുന്നതിനു മുമ്ബ് തന്നെ മുഴുവൻ പൈസയും മേടിച്ചു പോയതാണ്. ടിവിയിലൊക്കെയുള്ള ബിജു കുട്ടന്റെ പ്രവൃത്തി കാണുമ്ബോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത്. ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മള്‍ മനസ്സില്‍ കണ്ടിരുന്നത്. ഇവരെപ്പോലുള്ളവര്‍ നമ്മുടെ സിനിമയില്‍ വന്നാല്‍ ഗുണം ചെയ്യുമെന്നും ചിന്തിച്ചു. എന്റെ സിനിമയിലെ സ്റ്റാര്‍ മമ്മൂട്ടിയും മോഹൻലാലുമല്ല, അത് ബിജു കുട്ടനാണ്. എന്റെ സിനിമയുടെ പ്രമോഷനു വരേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടൻ തെരഞ്ഞെടുത്തതാണ്. ഇപ്പോള്‍ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി.'- ഹുസൈൻ പറഞ്ഞു. 

ബിജുക്കുട്ടന് തന്നോട് മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് തുറന്നു പറയണം എന്നാണ് ഹുസൈൻ പറയുന്നത്. 'സങ്കടങ്ങളും പരാതികളും പരിഭവങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അതൊക്കെ മാറ്റിവച്ച്‌ നമ്മളോട് സഹകരിക്കേണ്ട ഉത്തരവാദിത്തം ഒരു അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിനുണ്ട്. ബിജുക്കുട്ടൻ ചേട്ടനെ അരമണിക്കൂര്‍ എങ്കിലും കിട്ടിയാല്‍ അത് വലിയ കാര്യമാണ്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വന്ന് പ്രമൊ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞുനോക്കി. സ്വന്തം മൊബൈലില്‍ ഒരു വിഡിയോ എടുത്ത് അയച്ച്‌ തരാമോ എന്നും ചോദിച്ചു.

ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ് അവര്‍ക്ക് മറ്റെന്തോ ദേഷ്യമുണ്ടെന്ന് തോന്നിപ്പോകുന്നത്.'

ഹുസൈൻ അറോണിയുടെ ആദ്യ സിനിമയാണ് കള്ളന്മാരുടെ വീട്. നസീര്‍ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റിൻ, കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.