Click to learn more 👇

കേരളത്തില്‍ ബാറുകളും ബിവറേജ് ഔ‌ട്ട്‌ലെ‌റ്റുകളും നാളെ അടഞ്ഞുകിടക്കും


 

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു

കേരളത്തില്‍ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല.


ഇന്ന് രാത്രി ഒമ്ബത് മണിക്ക് ബീവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. 1987 മുതല്‍ ഐക്യരാഷ്ട്ര സഭയാണ് ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക