Click to learn more 👇

തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പണം തട്ടി; യുവതി അറസ്റ്റില്‍


 

തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന (31) യാണ് പിടിയിലായത്. 


കളമശ്ശേരി എസ്.ഐ. സി.ആർ. സിങ്ങിന്റെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ മാഹിൻ, ഷിബു, വനിതാ സി.പി.ഒ. വെല്‍മ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക