Click to learn more 👇

ബിഹാറില്‍ 2 ലക്ഷം പ്രതിഫലം കൈപ്പറ്റി ഐപിഎസ് യൂണിഫോമും പിസ്റ്റളും നല്‍കി; 18 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു


 

ബിഹാറില്‍ ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ കൗമാരക്കാരൻ വലിയൊരു തട്ടിപ്പിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

ഐപിഎസ് ഓഫീസറാകുന്നതിന് പകരമായി കൗമാരക്കാരൻ 2 ലക്ഷം രൂപ നല്‍കിയിരുന്നു പകരം യൂണിഫോമും പിസ്റ്റളും ലഭിച്ചത്തോടെ താൻ ശരിക്കും ഒരു ഐപിഎസ് ഓഫീസറായി മാറിയെന്നാണ് അറസ്റ്റിലായ മിഥ്ലേഷ് കുമാർ മാഞ്ചി കരുതിയത്.


മനോജ് സിംഗ് എന്നയാള്‍ക്കാണ് പ്രതി കാശ് നല്‍കിയത്. ജോലി വാങ്ങി നല്‍കുന്നതിന് പകരമായി ചോദിച്ച 2 ലക്ഷം രൂപയില്‍ വലിയൊരു ശതമാനവും മാസങ്ങള്‍ക്ക് മുൻപ് നല്‍കിയിരുന്നു. യൂണിഫോം ലഭിച്ചതിനു ശേഷം ബാക്കി നല്‍കാനുള്ള 30,000 രൂപ നല്‍കാനായി പോകവെയായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂണിഫോം കൂടാതെ പിസ്റ്റളും ഇയാള്‍ക്ക് നല്‍കിയിരുന്നു. മനോജ് സിങ്ങിന് നല്‍കാനുള്ള തുക മിഥിലേഷ് അമ്മാവന്റെ കയ്യില്‍ നിന്നും വാങ്ങിയതായിരുന്നു.


ലഖിസരായ് ജില്ലയിലെ ഹല്‍സി മേഖലയിലെ ഗോവർദ്ധൻബിഗയിലെ പ്രദേശവാസിയാണ് മിഥ്ലേഷ് കുമാർ മഞ്ജിയെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സിക്കന്ദ്ര ചൗക്ക് പോലീസ് ഉദ്യോഗസ്ഥരാണ് ഐപിഎസ് ട്രെയിനീ പൊലീസ് യൂണിഫോം അണിഞ്ഞ് ബൈക്കില്‍ യാത്ര ചെയ്യുന്ന മിഥ്ലേഷിനെ സംശയാസ്പദമായി ചോദ്യം ചെയ്തത്. എന്നാല്‍ താൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെന്നായിരുന്നു അയാളുടെ മറുപടി. ഐപിഎസ് ബാഡ്ജും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചു.


തുടർന്ന് സിക്കന്ദ്ര ചൗക്ക് പോലീസ് സ്‌റ്റേഷയിലെത്തിച്ച്‌ നടത്തിയ ചോദ്യം, ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. പോലീസ് യൂണിഫോം ധരിച്ച മനോജ് സിംഗ് എന്നയാള്‍ക്ക് ഖൈറയില്‍ സ്‌കൂള്‍ പരിസരത്ത് വെച്ച്‌ കളിത്തോക്ക് കൈമാറിയിരുന്നു.

തട്ടിപ്പിനിരയായ മിഥ്ലേഷിനോട് പോസ്‌റ്റിങ് ലഭിക്കുന്ന സ്ഥലം വൈകാതെ കോളിലൂടെ അറിയിക്കുമെന്നും ഉറപ്പുനല്‍കി. ശാരീരിക ക്ഷേമത തെളിയിക്കുന്നതിനുള്‍പ്പെടെയുള്ള പരിശോധനകള്‍ മനോജ് നടത്തിയിരുന്നു.


കേസില്‍ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ആള്‍ക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായി കസ്റ്റഡിയിലെടുത്ത മിഥ്ലേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടെ സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നെല്ലാം അന്വേഷിച്ച്‌ വരികയാണ്. സമാനമായ തട്ടിപ്പുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക