മകന് കഞ്ചാവുമായി ജയിലിലെത്തിയ അമ്മ അറസ്റ്റില്‍. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്.
കാപ്പ നിയമ പ്രകാരം വിയ്യൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന മകൻ ഹരികൃഷ്ണനെ കാണാനെത്തിയതാണ് ഇവർ. ബാഗില്‍ ഒളിപ്പിച്ചാണ് അമ്മ മകന് കഞ്ചാവു കൊണ്ടുവന്നത്.
ലത ജയിലില്‍ എത്തുമ്ബോള്‍ മകന് കഞ്ചാവ് നല്‍കുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലതയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 80 ഗ്രാം കഞ്ചാവായിരുന്നു ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്.
പോലീസ് കർശന പരിശോധന നടത്തുമ്ബോഴും ബാഗിലൊളിപ്പിച്ച നിലയിലാണ് അമ്മ മകന് കഞ്ചാവു കൊണ്ടുവന്നിരുന്നത്. മുൻപും ഇവർ വരുമ്ബോള്‍ കഞ്ചാവ് കൊണ്ടുവരുമായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.