Click to learn more 👇

അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്ബതിമാര്‍ക്ക് വെട്ടേറ്റു; ഭര്‍ത്താവ് മരിച്ചു, ഒരാള്‍ അറസ്റ്റില്‍


 

അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്ബതിമാർക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്.

സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറില്‍ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.


കണ്ണൻകുഴി വടാപ്പാറയില്‍ വച്ചാണ് സംഭവം. ചന്ദ്രമണി, സത്യൻ, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവർ ഒരുമിച്ച്‌ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് മൂർച്ചയുള്ള അരിവാളുപയോഗിച്ച്‌ ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.


ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സത്യന്റെ മൃതദേഹം ഏറെ വൈകിയും വനത്തില്‍നിന്ന് പുറത്തെത്തിക്കാനായിരുന്നില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക