വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുളക്കോട് സ്വദേശിയായ ദില്‍ഷിതയെയാണ് (പത്ത്) ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിയും അനുജത്തിയും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു.
അനുജത്തിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദില്‍ഷിത ശുചിമുറിയില്‍ കയറി വാതിലടച്ചത്. പിന്നീട് ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേനയ്ക്ക് വേണ്ടി കുട്ടികള്‍ തമ്മില്‍ തർക്കം ഉണ്ടായതായാണ് പൊലീസ് പറയുന്നത്.
ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദില്‍ഷിത. മൃതദേഹം വെള്ളനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)