'സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനം മാർച്ചില്‍ കൊല്ലത്താണെന്ന് അറിയാമല്ലോ.
ഉഷാറാക്കണം... എല്ലാവരും പാർട്ടിയുടെ ഒപ്പം നിക്കണം....' പറയുന്നത് അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി.പി.എ നേതാവുമായ ഇ.കെ.നായനാരാണ്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ സി.പി.എം.
ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയില്‍ ആണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാർ സംസാരിക്കുന്നത്. രണ്ടുതവണ തുടർച്ചയായി ഭരണത്തില്‍ വന്ന പിണറായി സർക്കാരിനെയും പ്രസംഗത്തില്‍ നായനാർ പരാമർശിക്കുന്നുണ്ട് .ആര് പാര വെച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്, പോരാടണം. അതിന് പാർട്ടി ശക്തിപ്പെടുത്തണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പാർട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ വലിയ പ്രചാരം നേടിയിട്ടുണ്ട്.