Click to learn more 👇

ബന്ധുവീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ എട്ടാം ക്ലാസുകാരി മരിച്ചു


 

ബന്ധുവീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ എട്ടാം ക്ലാസുകാരി മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) ചികില്‍സയിലിരിക്കേ മരിച്ചത്.

തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 


പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ  രാവിലെ ആറോടെയാണ് മരിച്ചത്. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക