Click to learn more 👇

പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ മര്‍ദിച്ച്‌ ബോക്‌സിങ് താരം, ദൃശ്യം വാർത്തയോടൊപ്പം


 

ലോക ബോക്സിങ് ചാമ്ബ്യൻഷിപ്പ് സ്വർണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭർത്താവ് ദീപക് നിവാസ് ഹൂഡയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.


പോലീസ് സ്റ്റേഷനില്‍വെച്ച്‌ ദീപക് ഹൂഡയെ സ്വീറ്റി മർദിക്കുന്നതും കഴുത്തിനും കോളറിനും പിടിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. നേരത്തെ, സംഭവത്തില്‍ സ്വീറ്റിക്കും പിതാവിനും അമ്മാവനുമെതിരെ ഹിസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റനാണ് ദീപക്.


വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ഹിസാർ വനിതാ പോലീസ് സ്റ്റേഷനില്‍വെച്ച്‌ മധ്യസ്ഥചർച്ച നടന്നിരുന്നു. മാർച്ച്‌ 15-ന് എസ്‌ഐ സീമയുടേയും എഎസ്‌ഐ ദർശനയുടേയും മധ്യസ്ഥതയിലായിരുന്നു ചർച്ച. ഇതിനിടെയാണ് സ്വീറ്റി ബുറ ദീപക്കിനെ മർദിച്ചത്. സ്വീറ്റിയുടെ പരാതിയിന്മേല്‍ രജിസ്റ്റർ ചെയ്ത സ്ത്രീധനക്കേസില്‍ പോലീസ് ചർച്ചയ്ക്ക് വിളിച്ചതാണെന്നാണ് ഹിസാർ സാദർ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ദീപക് പറയുന്നത്.


ചോദ്യംചെയ്യലിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയില്‍ സംസാരിക്കാൻ തുടങ്ങി. അവർ പോലീസിന്റെ സാന്നിധ്യത്തില്‍ മർദിച്ചു. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്. അമ്മാവൻ സത്യവാനും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നും ദീപക് പറയുന്നു. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീറ്റി ബുറയ്ക്കും പിതാവിനും അമ്മാവനുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എസ്‌ഐ രമേശ് കുമാർ അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക