മലപ്പുറം വണ്ടൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതില്‍ തകർത്തു. വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. വീട്ടുകാരുടെ നിലവിളികളും വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാൻ സാധിക്കും. മതിലിടിച്ച് തകർത്താണ് പിക്കപ്പ് വാൻ വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുന്നത്.
രണ്ട് കുഞ്ഞുങ്ങള്‍ ഗേറ്റിന് സമീപം നിന്ന് കളിക്കുമ്ബോഴാണ് അപകടം. സിറ്റൗട്ടിലിരുന്ന കുട്ടികള്‍ പേടിച്ച് വീടിനകത്തേക്ക് ഓടുന്നത് കാണാം. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വണ്ടിയൂർ നിന്നും കാളികാവിലുള്ള വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവർക്കും ആർക്കും തന്നെ പരിക്കില്ല.