ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
കാൻപുരിലെ ലക്ഷ്മണ്‍ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകത്തിലാണ് ഭാര്യ റീനയും യുവതിയുടെ കാമുകൻ സതീഷും അറസ്റ്റിലായത്. വളരെ കൃത്യമായി യുവതി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നിട്ടും പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.
യുവതി കാമുകന് തന്റെ നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഇത് കണ്ടതോടെ ധർമേന്ദ്ര യുവതിയെ ചോദ്യം ചെയ്തു. അവിഹിത ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന ഭർത്താവിന്റെ നിർദ്ദേശം അംഗീകരിക്കാൻ യുവതി തയ്യാറായില്ല. ഇതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചത്
ധർമ്മേന്ദ്രയുടെ ഭാര്യ റീനയും ധർമേന്ദ്രയുടെ ബന്ധുവായ സതീഷും തമ്മില്‍ പ്രണയത്തിലായിരുന്നു.
ഈ വിവരം ധർമ്മേന്ദ്ര അറിഞ്ഞതോടെയാണ് ഇയാളെ ഇല്ലാതാക്കാൻ ഭാര്യ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തത് റീനയാണ്. മേയ് 11ന് രാത്രി വീട്ടിലായിരുന്നു കൊലപാതകം നടന്നത്. മേയ് 11ന് വീടിന് പുറത്തെ കട്ടിലിലാണ് ധർമേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി ശേഷമാണ് കൊലപാതകം നടത്തിയത്. ചൂടു കാരണം പുറത്തെ കട്ടിലിലാണ് ധർമേന്ദ്ര കിടന്നത്.
ഉറക്കഗുളിക കഴിച്ച് ബോധം പോയതോടെ സതീഷിനെ വിളിച്ചു വരുത്തി മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. പുറത്തുനിന്നെത്തിയ അക്രമികള്‍ യുവാവിനെ കൊലപ്പെടുത്തി എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, വീട്ടിലെ ശുചിമുറിയില്‍നിന്നും വരാന്തയില്‍ നിന്നും ചോരക്കറ കണ്ടെത്തിയതാണ് പൊലീസിന് കേസില്‍ തുമ്ബുണ്ടാക്കിയത്.
കൊലപാതകം നടക്കുന്നതിനു ദിവസങ്ങള്‍ക്ക് മുൻപ് ധർമേന്ദ്രയും ചിലരുമായി സംഘർഷമുണ്ടായിരുന്നു. സ്വാഭാവികമായും പൊലീസ് സംശയിച്ചത് അവരെയാണ്. ഭാര്യയും വിരല്‍ചൂണ്ടിയത് അവർക്കു നേരെതന്നെ. എന്നാല്‍, അന്വേഷണത്തിനിടെ പൊലീസിന് ചില സംശയങ്ങളുണ്ടായി. മൃതദേഹം കിടന്നത് വീടിനു പുറത്തെ കട്ടിലിലായിരുന്നു. വീടിനുള്ളിലും രക്തക്കറ കണ്ടെത്തി. പുറത്തുനിന്നുള്ളവരാണ് കൊലപാതകികളെങ്കില്‍ വീടിനുള്ളില്‍ എങ്ങനെ രക്തക്കറ വരുമെന്ന ചോദ്യമാണ് റീനയിലേക്കും കാമുകനിലേക്കും എത്താൻ പൊലീസിനെ സഹായിച്ചത്.
പൊലീസ് ശക്തമായ അന്വേഷണം നടത്തി, കൊലപാതകി വീട്ടിനുള്ളിലുണ്ടെന്ന നിഗമനത്തിലെത്തി. റീനയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ കാമുകനും ബന്ധുവുമായ സതീഷുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. ദിവസവും ശരാശരി 60ന് മുകളില്‍ കോളുകള്‍. പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഇരുവർക്കും ഏറെനേരം പിടിച്ചു നില്‍ക്കാനായില്ല.
ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ റീനല പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു. ഫൊറൻസിക് തെളിവുകളും നിർണായകമായി. ഇരുവരുടെയും ഫോണില്‍നിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി. ഇതിനു പിന്നാലെയാണ് റീനയുടെയും സതീഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.