Click to learn more 👇

അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിലെ പൈലറ്റ്; അമല്‍ കൃഷ്ണ എന്ന വ്യാജ പേരിൽ മാട്രിമോണിയല്‍ സൈറ്റുകളില്‍കൂടെ ലക്ഷങ്ങളുടെ തട്ടിപ്പും, പീഡനവും


 

മലപ്പുറം: വ്യാജരേഖകളും പേരും ഉപയോഗിച്ച് ഓൺലൈൻ മാട്രിമോണി സൈറ്റുകൾ വഴി യുവതികളെ കബളിപ്പിച്ച പ്രതി കൊല്ലത്ത് പിടിയിൽ.

മലപ്പുറം മൊറയൂർ സ്വദേശി മുഹമ്മദ് ഫസലിനെയാണ് സൈബർ സെൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിലെ പൈലറ്റ്, ഉയർന്ന ശമ്പളം, തുടങ്ങി മാട്രിമോണിയൽ സൈറ്റുകളിൽ ആകർഷകമായ പ്രൊഫൈൽ സൃഷ്ടിച്ച് യുവതികളെ കബളിപ്പിച്ചാണ് മുഹമ്മദ് ഫൈസൽ തട്ടിപ്പ് നടത്തിയത് 

ഓൺലൈൻ സൈറ്റുകളിൽ അമൽ കൃഷ്ണൻ എന്ന പേര് ഉപയോഗിച്ചാണ് പ്രതി വിലസിയത്. സംസ്ഥാനത്തുടനീളം നിരവധി സ്ത്രീകൾ അമൽ കൃഷ്ണന്റെ വ്യാജ പ്രൊഫൈലിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.  

ഇയാൾ യുവതികളെ പീഡിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് കൊണ്ടോട്ടി സ്വദേശിയുടെ അമ്പത് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കൊല്ലം സ്വദേശിയിൽ നിന്ന് നാൽപതിനായിരം രൂപയും വെട്ടിച്ചു.  

ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിൽ കുടുങ്ങിയത്. എല്ലാത്തരം തിരിച്ചറിയൽ രേഖകളും വ്യാജമായി ചമച്ചാണ് തട്ടിപ്പ്.  പാലാരിവട്ടത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

ഇയാൾ ഇതിന് മുമ്പും ബലാത്സംഗക്കേസിൽ വിചാരണ തടവുകാരനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.