Click to learn more 👇

വാഹനാപകടത്തിൽ 16 സൈനികർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു

  


ഗാംഗ്‌ടോക്ക്: സിക്കിമിൽ സൈനിക വാഹനാപകടത്തിൽ 16 സൈനികർ മരിച്ചു.  നാല് പേർക്ക് പരിക്കേറ്റു.

വടക്കൻ സിക്കിമിലെ സെമയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. പതിനാറ് മൃതദേഹങ്ങൾ കണ്ടെടുത്തു.  പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

20 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.  മൃതദേഹങ്ങൾ ഗാംഗ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈന്യത്തിന് വിട്ടുനൽകും. 

മരിച്ച സൈനികരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.