വാഷിംഗ്ടൺ: അമേരിക്കയിലും കാനഡയിലും അതിശൈത്യവും കൊടുങ്കാറ്റും. അമേരിക്കയിൽ മാത്രം ഇതുവരെ 28 പേരാണ് അതിശൈത്യത്തെ തുടർന്ന് മരിച്ചത്.
അമേരിക്കയിലെ 60 ശതമാനം ആളുകളെയും അതിശൈത്യം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്.
ചരിത്രത്തിലെ ഏറ്റവും തണുത്ത ശൈത്യകാലത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. രാജ്യത്ത് ഇതുവരെ 28 പേരാണ് അതിശൈത്യത്തെ തുടർന്ന് മരിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജ്യത്ത് ബോംബ് ചുഴലിക്കാറ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തണുത്ത കാലാവസ്ഥ വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 15 ലക്ഷം വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി 2.5 കോടി ആളുകളെ ശൈത്യകാലം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ഓസ്ട്രിയയിലും ശീതകാലം നാശം വിതച്ചിട്ടുണ്ട്. ഓസ്ട്രിയയിലുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.