ബഫർ സോണുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടം അനുസരിച്ച് വയനാട് ജില്ലയിലെ ഏഴ് പഞ്ചായത്തുകൾ പരിസ്ഥിതി ലോല പരിധിയിൽ വരും. ബത്തേരി നഗരസഭയിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെടുത്തും.
വയനാട്ടിലെ തിരുനെല്ലി, നെന്മേനി, നൂൽപുഴ മേഖലകളെയും ബാധിക്കും. ഈ പ്രദേശങ്ങളിൽ കൂടുതലും താമസിക്കുന്നത് കർഷകരും ആദിവാസികളുമാണ്.
കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളാണ് ബഫർ സോണിൽ വരുന്നത്.
ജില്ലയിൽ ചക്കിട്ടപാറ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കൂരാച്ചുണ്ട് പഞ്ചായത്തും ബഫർ സോണിൽ പെടുന്നു. കുതിരാൻ ഭാഗത്ത് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ബഫർ സോണിലാണ്. പഞ്ചായത്തുകളെ കറുപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
—-----------------------------------------------
Summary:- Seven panchayats in Wayanad and Kozhikode and most of Bathery municipality in the buffer zone