കളമശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മൃതദേഹം ചുമന്നു കൊണ്ടുപോകേണ്ടി വന്നത്. കാലടി സ്വദേശി സുകുമാരന്റെ മൃതദേഹമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചുമന്ന് കൊണ്ടുപോയത്.
കളമശേരി മെഡിക്കൽ കോളജിൽ ലിഫ്റ്റ് തകരാർ നിത്യസംഭവമാണെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും പരാതി.
കിടപ്പുരോഗികളടക്കം ദുരിതമനുഭവിക്കുന്നു. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു.
തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഈ സമയവും ലിഫ്റ്റും പ്രവർത്തനരഹിതമായിരുന്നു.
അത്യാഹിത വിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികളും ലിഫ്റ്റ് തകരാറിലായതോടെ ദുരിതം അനുഭവിക്കുകയാണ്. സുകുമാരന്റെ കൂടെ ആശുപത്രിയിലെത്തിയവരും ജീവനക്കാരും ചേർന്നാണ് സുകുമാരന്റെ മൃതദേഹം താഴെയിറക്കിയത്.
80 ശതമാനത്തിലധികം പൊള്ളലേറ്റ സുകുമാരനെ അത്യാഹിത വിഭാഗത്തിൽ നിന്ന് പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാം നിലയിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് സുകുമാരൻ മരിച്ചത്.
———————————————————
Summary:- Lift malfunction in Kalamasery Medical College dead body brought down through stairs