അർജന്റീനയുടെ ഹീറോ ലയണൽ മെസ്സിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.
അർജന്റീനയുടെ ലോകകപ്പ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിഹസിച്ചതിന് പിന്നാലെയാണ് മെസ്സിക്കെതിരെ വിമർശനം ഉയർന്നത്.
ടീം ക്യാപ്റ്റനും സീനിയർ താരവുമായ മെസ്സി എമിലിയാനോ മാർട്ടിനെസിനെ തിരുത്തിയില്ലെന്ന് പലരും ആരോപിച്ചിരുന്നു.
സൗത്ത് അമേരിക്കൻ ഫുട്ബോളിനെ എംബാപ്പെ താഴ്ത്തിക്കെട്ടിയത് ലാറ്റിനമേരിക്കൻ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന തുറന്ന ബസ് ജാഥയ്ക്കിടെ എമിലിയാനോ മാർട്ടിനെസ് എംബാപ്പെയെ പരിഹസിച്ചു. എംബാപ്പെയുടെ മുഖം ഒരു പാവയുടെ ശരീരത്തിൽ ചേർത്തുപിടിച്ച് മാർട്ടിനെസ് നൃത്തം ചെയ്യുകയായിരുന്നു. എംബാപ്പെയുടെ മുഖമുള്ള പാവയെ ഉയർത്തിപ്പിടിക്കുന്ന മാർട്ടിനെസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തുറന്ന ബസിൽ മാർട്ടിനെസിനൊപ്പം ലയണൽ മെസ്സിയും നിൽക്കുന്നുണ്ട്. മാർട്ടിനെസിനൊപ്പം നിൽക്കുന്ന മെസ്സി മാർട്ടിനെസിനെ തിരുത്താൻ തയ്യാറായില്ലെന്നാണ് വിമർശനം. മെസ്സിക്കൊപ്പം ക്ലബ് ഫുട്ബോളിൽ ഒരുമിച്ച് കളിക്കുന്ന താരം കൂടിയാണ് എംബാപ്പെ.
—-------------------------------------------------
Summary:- Messi was criticized for goalkeeper Emiliano Martinez mocked French player Kylian Mbappe during Argentina's World Cup victory celebration..