ശൈശവ വിവാഹത്തിന് കാർമികത്വം വഹിച്ച ഉസ്താദും പനവൂർ സ്വദേശിയായ യുവാവും പെൺകുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. പതിനാറുകാരിയെ ചെറുപ്പത്തിൽ വിവാഹം കഴിച്ച പനവൂർ സ്വദേശി അൽഅമീർ നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു.
പനവൂർ സ്വദേശി അൻസാർ സവാത്താണ് വിവാഹത്തിന് നേതൃത്വം നൽകിയത്. രണ്ട് ബലാത്സംഗ കേസുകളിലും അടിപിടി കേസിലും അൽ അമീർ പ്രതിയാണ്. ശൈശവ വിവാഹ കഴിച്ച പെണ്‍കുട്ടിയെ അൽ അമീർ പീഡിപ്പിക്കുകയും ഈ കേസിൽ 2021ൽ നാലുമാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു
അതിന് ശേഷം വഴക്കിട്ട് പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ശൈശവ വിവാഹം നടത്തി, പെൺകുട്ടി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ തിരക്കി എത്തിയപ്പോഴാണ് പെൺകുട്ടിയുടെ വിവാഹം നടന്ന വിവരം അയൽവാസികൾ പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ നെടുമങ്ങാട് സിഐയെ വിവരമറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ കൗൺസിലിങ്ങിനിടെ ശൈശവ വിവാഹത്തെ കുറിച്ച് പെൺകുട്ടി പറഞ്ഞു. ഇതോടെ മൂന്നുപേരെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.