Click to learn more 👇

ലോറിയും നാനോ കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം; ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു


 

കോഴിക്കോട്: കണ്ടെയ്‌നർ ലോറിയും നാനോ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. പുതുപ്പാടി എലോക്കരയ്ക്ക് സമീപമായിരുന്നു അപകടം.

മലപ്പുറം ചേലമ്ബ്ര കുറ്റിപ്പാല സ്വദേശിയും സുല്‍ത്താന്‍ ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരണപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷഫീഖ് മാത്രമാണ് കാറിലുണ്ടായിരുന്നത്. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാനോ കാർ പൂർണമായും തകർന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.