Click to learn more 👇

എറണാകുളത്ത് നടപ്പു വഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍വാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരന്‍ മരിച്ചു


എറണാകുളം: നടപ്പാതയെ ചൊല്ലിയുള്ള തർക്കത്തിനിടെ 80കാരന് മർദനമേറ്റ് മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എന്‍.ജെ..മാർക്കോസ് (80) മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.  മർക്കോസിന്റെ മകൻ സാബുവിന്റെ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കിഴുമുറി നിര്‍മലഗിരി പള്ളിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള പഴയ നടപ്പാതയെച്ചൊല്ലിയായിരുന്നു തർക്കം.  പള്ളിവളപ്പിലെത്താൻ ടാർ റോഡ് നിർമിച്ചതോടെ പഴയ നടപ്പാത ഉപയോഗശൂന്യമായി.  

നടുവിലേടത്തു വീട്ടുകാരുടെ അതിരിടുന്ന വഴി ചിലര്‍ തെളിക്കാന്‍ ശ്രമിച്ച്‌ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

തർക്കത്തിനിടെ അയൽവാസിയായ വീട്ടമ്മയുടെ കൈയിലുണ്ടായിരുന്ന തൂമ്ബ മാർക്കോസ് പിടിച്ചുവാങ്ങിയെന്നും ഇതുമായി തിരിഞ്ഞുനടക്കുമ്ബോള്‍ പിന്നിൽ നിന്ന് അടിയേറ്റ് വീണെന്നാണ് പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.