Click to learn more 👇

തലസ്ഥാനത്ത് ബൈക്ക് റേസിംഗിനിടെ അപകടം, വഴിയാത്രക്കാരി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍


തിരുവനന്തപുരം: കോവളത്ത് റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ചു.  വാഴമുട്ടം സ്വദേശി സന്ധ്യ (55)യാണ് മരിച്ചത്.

ബൈക്കോടിച്ച പട്ടം പൊട്ടക്കുഴി സ്വദേശിയായ യുവാവും ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സന്ധ്യ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.  രാവിലെ എട്ട് മണിയോടെയാണ് സംഭവം.  സന്ധ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു.  ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.