Click to learn more 👇

തുടര്‍ച്ചയായി ഒരേ ഇരിപ്പില്‍ തുടരുന്നവരാണോ? എങ്കിൽ പഠനം പറയുന്നത് ഇങ്ങനെ


 

ഏറെ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത് ഇക്കാലത്ത് പുതിയ കാര്യമല്ല.  എന്നാൽ തുടർച്ചയായി ഇരിക്കുന്നത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്.

നിശ്ചലമായി ഇരിക്കുന്നതിനു പകരം ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങി നടക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ എത്ര തവണ ഇരിപ്പിടത്തിൽ നിന്ന് ഇടവേള എടുക്കണം, എത്ര നേരം നീണ്ടു നിൽക്കണം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.  ഇപ്പോൾ ഒരു കൂട്ടം ഗവേഷകർ ഈ വിഷയത്തിൽ ഒരു പഠനം നടത്തിയിരിക്കുന്നു. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേള എടുക്കണമെന്ന് ഗവേഷകർ കണ്ടെത്തി.

  കൊളംബിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.  നിങ്ങൾ ദീർഘനേരം ഇരിക്കുകയാണെങ്കിൽ, ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേള എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുമെന്ന് ഗവേഷകർ പറയുന്നു.  കൊളംബിയ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ കീത്ത് ഡയസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ ഫലം കണ്ടെത്തിയത്.  അമേരിക്കൻ കോളേജ് ഓഫ് സ്‌പോർട്‌സ് മെഡിസിൻ ഓൺലൈൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

  അഞ്ച് വ്യത്യസ്ത തരം പരീക്ഷണങ്ങൾ നടത്തി: മുപ്പത് മിനിറ്റിന് ശേഷം ഒരു മിനിറ്റ് നടത്തം, 60 മിനിറ്റിന് ശേഷം ഒരു മിനിറ്റ് നടത്തം, 30 മിനിറ്റിന് ശേഷം അഞ്ച് മിനിറ്റ് നടത്തം, 60 മിനിറ്റിന് ശേഷം അഞ്ച് മിനിറ്റ് നടത്തം, നടക്കാതിരിക്കുക. 11 പേരെ പരിശോധിച്ചു.  

ഈ പരീക്ഷണത്തിൽ നിന്ന്, 30 മിനിറ്റിനുശേഷം ഇടവേളകളിൽ അഞ്ച് മിനിറ്റ് നടക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഗവേഷകർ കണ്ടെത്തി.

ദീർഘനേരം ഇവരെ പുസ്തകങ്ങളും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും നൽകി ഇരുത്തുകയായിരുന്നു.  

അവരുടെ രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും ഇടയ്ക്കിടെ പരിശോധിച്ചു. പങ്കെടുക്കുന്നവരുടെ മാനസികാവസ്ഥ, ക്ഷീണം, വൈജ്ഞാനിക പ്രകടന നിലവാരം എന്നിവയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.