ചികിത്സയിലായിരുന്ന മൂന്ന് യുവാക്കളിൽ ഒരാൾ റോഡിൽ കിടന്ന മദ്യം കഴിച്ചതുമൂലം മരിച്ചു.
അടിമാലി അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അടിമാലി സ്വദേശികളായ അനിൽകുമാർ, മനോജ്, കുഞ്ഞുമോൻ എന്നിവർക്കാണ് മദ്യം കഴിച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അടിമാലി അപ്സരകുനിന് സമീപം റോഡരികിൽ കിടന്ന് കിട്ടിയ മദ്യം സുഹൃത്ത് ഇവർക്ക് നൽകുകയായിരുന്നു.
ഈ മാസം എട്ടിനാണ് സംഭവം. മദ്യം കഴിച്ചതിന് ശേഷം മൂന്ന് പേർക്കും ശാരീരിക അവശതകൾ അനുഭവപ്പെട്ടു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മദ്യത്തിൽ കീടനാശിനി കലർന്നതായാണ് റിപ്പോർട്ട്