തൃശൂർ: ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്.
കോർപറേഷൻ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കമാനം തകർന്നുവീണു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റു.
കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചിരുന്ന കാലുകൾ ശക്തമായ കാറ്റിൽ അടർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.