തിരുവനന്തപുരം: പട്ടം പ്ലാമൂട്ടിൽ ബിരുദ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളുടെ മൊഴി.
രണ്ട് വർഷമായി വിഷാദരോഗത്തിന് ചികിത്സയിലാണെന്നും കോളേജിൽ പോകാറില്ലെന്നും മരിച്ച സാന്ദ്രയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.
യുവതിയുടെ ബന്ധുക്കൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി.
മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഗെയിം കളിക്കുകയായിരുന്നു യുവതിയുടെ പ്രധാന വിനോദമെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. മകൾ മുറിയിൽ നിന്ന് പുറത്തിറങ്ങാതായപ്പോൾ സേവ്യറും മകനും വാതിൽ തള്ളിത്തുറക്കുകയായിരുന്നു. ജനറൽ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു.