Click to learn more 👇

പുതുവത്സരത്തിന് കേരളം കുടിച്ചത് 107.14 കോടി രൂപയുടെ മദ്യം;


 

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന.  107.14 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം കേരളത്തിൽ വിറ്റത്.

2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 

600 കോടി രൂപയുടെ നികുതി  ക്രിസ്മസ്-ന്യൂ ഇയർ മദ്യ വില്പനയിൽ സർക്കാരിന് ലഭിച്ചു.

തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ് 1.12 കോടി രൂപയുടെ മദ്യം വിറ്റഴിച്ച് ഒന്നാം സ്ഥാനത്ത്.  

പുതുവത്സര തലേന്ന് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിൽ വിറ്റത് 96.59 ലക്ഷം രൂപയുടെ മദ്യംമാണ്.  

കാസർകോട് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.  

ഇന്നലെ സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും 10 ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് വിറ്റത്.

  അതേസമയം, ഈ വർഷം ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ നേരിയ കുറവുണ്ടായി. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞ വർഷം 54.82 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ വിറ്റത്.