Click to learn more 👇

വീണ്ടും ഭക്ഷ്യവിഷബാധ; കാസര്‍ഗോഡ് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു


കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം.  കാസർകോട് സ്വദേശിനിയായ അഞ്ജുശ്രീ പാർവതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

പുതുവത്സര ദിനത്തിൽ ഓൺലൈനിൽ വാങ്ങിയ കുഴിമന്തി കഴിച്ച് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി.  റൊമന്‍സിയ എന്ന ഹോട്ടലിൽ നിന്നാണ് പാഴ്സൽ വാങ്ങിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഇത് രണ്ടാമത്തെ മരണമാണ്.  

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സായിരുന്ന രശ്മി രാജ് (33) കഴിഞ്ഞ ദിവസം മത്തങ്ങ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.  സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളം പരിശോധന കർശനമാക്കിയിരുന്നു.