Click to learn more 👇

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ



തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.

സജി ചെറിയാൻ നാളെ വൈകിട്ട് നാലിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.  രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

സജിചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് ഗവർണർ വീണ്ടും നിയമോപദേശം തേടിയിരുന്നു.  അറ്റോർണി ജനറൽ വെങ്കിട്ടരമണിയോട് നിയമോപദേശം തേടി. നിയമപരവും ഭരണഘടനാപരവുമായ വശങ്ങളെ കുറിച്ച് ഗവർണർ എജിയോട് ചോദിച്ചു.

ഭരണഘടനയെ അവഹേളിച്ച മന്ത്രിയെ നിയമിക്കുന്നത് നിയമപരമാണോ?  മുഖ്യമന്ത്രിയുടെ ആവശ്യത്തിനപ്പുറം ഗവർണർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് നിയമവിദഗ്ധരിൽ നിന്ന് ആരിഫ് മുഹമ്മദ് ഖാന് ഉപദേശം ലഭിച്ചതായി സൂചനയുണ്ട്.  

ഈ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് ഗവർണർ സജി ചെറിയാന്റെ സത്യപ്രതിജ്ഞ അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. സജി ചെറിയാന് നേരത്തെ വഹിച്ചിരുന്ന വകുപ്പുകൾ തന്നെയായിരിക്കും ലഭിക്കുകയെന്നാണ് സൂചന. 

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.