Click to learn more 👇

പേന കൊണ്ട് നോട്ടുകളിൽ വരച്ചാലും എഴുതിയാലും അസാധുവാകുമെന്ന സന്ദേശം ശരിയോ തെറ്റോ ?

 


 

പേന കൊണ്ട് നോട്ടുകളിൽ വരച്ചാലും എഴുതിയാലും അസാധുവാകുമെന്ന സന്ദേശമാണ് സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിക്കുന്നത്.

പലർക്കും ഈ സംശയമുണ്ട്. അതുകൊണ്ട് തന്നെ എഴുതിയ നോട്ടുകൾ വാങ്ങാൻ പലരും മടിച്ചു. എന്നാൽ ഈ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. 

പുതിയ നിയമം വന്നെന്നും എഴുതിയ നോട്ടുകൾ അസാധുവാകുമെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.  എന്നാൽ പേന കൊണ്ട് എഴുതിയ നോട്ടുകൾ അസാധുവാകില്ലെന്ന് പിഐബിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ കേന്ദ്രം അറിയിച്ചു.

കറൻസിയുടെ കാര്യത്തിൽ ക്ലീന്‍ നോട്ട് പോളിസി നയമാണ് ആർബിഐക്കുള്ളത്.  നോട്ടുകൾ കീറുകയോ വികൃതമാക്കുകയോ ചെയ്യരുത് എന്നാണ്, മറിച്ച് എഴുതിയ നോട്ടുകൾ ഇതിന്റെ പരിധിയിൽ വരുന്നില്ല.  

2000, 500, 200, 100, 50, 20, 10 രൂപ നോട്ടുകളിൽ എന്തെങ്കിലും എഴുതിയതായി കണ്ടെത്തിയാൽ അവ അസാധുവായ നോട്ടുകളായി കണക്കാക്കരുതെന്നും കേന്ദ്രം അറിയിച്ചു.

നോട്ടുകളിൽ എഴുതരുതെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. അതായത് കറൻസി മോശമാകാതിരിക്കാൻ വേണ്ടിയാണത്.  അതിനാൽ, ഈങ്ങനത്തെ കറൻസി നോട്ടുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവ ഏത് ബാങ്ക് ശാഖയിലും മാറ്റാം.