Click to learn more 👇

കൊലയിലേക്ക് നയിച്ചത് സംശയ രോഗം, പകല്‍ സമയത്ത് കൊന്ന ശേഷം രാത്രി കുഴിച്ചിട്ടു, ഞാറയ്ക്കലില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സജ്ജീവൻ പോലീസിനോട് പറഞ്ഞു. 2021 ഓഗസ്റ്റ് 16നായിരുന്നു കൊലപാതകം. പകൽ കൊലപ്പെടുത്തിയ ശേഷം രാത്രിയിൽ കുഴിച്ചുമൂടി. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി.

നായരമ്പലം സ്വദേശി രമ്യയെയാണ് ഭർത്താവ് സജീവൻ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയത്. ഒന്നര വർഷം മുമ്പ് രമ്യയെ കാണാതായി, 2021 ഓഗസ്റ്റ് 17 മുതൽ രമ്യയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് ഒരു പത്രപരസ്യവും നൽകി.

നരബലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയ പൊലീസ്, തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

രമ്യയും ഭർത്താവ് സജീവും എടവനക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.  രമ്യയെക്കുറിച്ച് നാട്ടുകാരും അയൽവാസികളും ചോദിച്ചപ്പോൾ അവൾ ജോലിയിലാണെന്നും പുറത്താണെന്നുമാണ് സജ്ജീവൻ പറയാറുണ്ടായിരുന്നു.  

പോലീസ് നിരീക്ഷണത്തിലായിരുന്ന സജീവനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.