Click to learn more 👇

മലപ്പുറത്ത് ഒൻപത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍


 

മലപ്പുറം: എടപ്പാളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ.

ഒളിവിലായിരുന്ന അധ്യാപകനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.  കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂർ സ്വദേശി സമദിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസ് കേസെടുത്തതോടെ സമദ് ഒളിവിൽ പോയി. ഇയാളെ കണ്ടെത്തുന്നതിനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. എന്നാൽ ബെംഗളൂരുവിൽ ഒളിവിലായിരുന്ന പ്രതി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന ഒമ്പത് കുട്ടികളാണ് അധ്യാപകന്റെ ആക്രമണത്തിനിരയായത്.  അധ്യാപകൻ ക്ലാസിൽ മോശമായി പെരുമാറിയതായി കുട്ടികൾ മറ്റ് അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു.  ഒമ്പത് കുട്ടികളാണ് അധ്യാപകനെതിരെ മൊഴി നൽകിയത്.

അധ്യാപകര് വിവരം അറിയിച്ചതിനെ തുടർന്ന് ചൈല് ഡ് ലൈന് പ്രവർത്തകർ  എത്തി കുട്ടികളിൽ നിന്ന് വിശദമായ മൊഴിയെടുത്തു. ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  

കുട്ടികളുടെ മാതാപിതാക്കളും പോലീസിൽ പരാതി നൽകി. സമദിനെതിരെ ഒമ്പത് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.